Monday, January 29, 2007

മൂവി ക്വിസ് - 1

1. മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍ അഭിനയിച്ച പടം
ഉ: പടയോട്ടം
2. മമ്മൂട്ടിയുടെ മകനായി മനോജ് കെ ജയന്‍ അഭിനയിച്ച പടം
ഉ: പാളയം
3. മോഹന്‍ലാലിന്റെ മകനായി നെടുമുടി വേണു അഭിനയിച്ച പടം
ഉ: അങ്കിള്‍ ബണ്‍
4. സത്യന്റെ മകനായി മോഹന്‍ലാല്‍ അഭിനയിച്ച പടം
ഉ: കടത്തനാടന്‍ അമ്പാടി
5. സിദ്ദീഖിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം
ഉ: സൂര്യമാനസം
6. സിദ്ദീഖിന്റെ മകളായി മഞ്ജു വാര്യര്‍ അഭിനയിച്ച പടം
ഉ: കണ്ണെഴുതി പൊട്ടും തൊട്ട്
7. മമ്മൂട്ടിയുടെ മകളായി കാര്‍ത്തിക അഭിനയിച്ച പടം
ഉ: കരിയിലക്കാറ്റു പോലെ
8. മമ്മൂട്ടിയുടെ മകളായി മോനിഷ അഭിനയിച്ച പടം
ഉ: സായം സന്ധ്യ
9. സുരേഷ് ഗോപിയുടെ മകളായി മഞ്ജു വാര്യര്‍ അഭിനയിച്ച പടം
ഉ: സാക്ഷ്യം
10. സുകുമാരന്റെ മകനായി പൃഥിരാജ് അഭിനയിച്ച പടം
ഉ: നന്ദനം, ക്ലാസ്‌മേറ്റ്സ്
11. ലാലു അലക്സിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം
ഉ: ക്രോണിക് ബാച്ചിലര്‍
12. മമ്മൂട്ടിയുടെ സഹോരനായി മോഹന്‍ലാല്‍ അഭിനയിച്ച പടം
ഉ: ലക്ഷ്മണ രേഖ
13. സത്യനും മമ്മൂട്ടിയും അഭിനയിച്ചിട്ടുള്ള പടം
ഉ: അനുഭവങ്ങള്‍ പാളിച്ചകള്‍
14. മമ്മൂട്ടിയുടെ ഭാര്യയായി ശ്രീവിദ്യ അഭിനയിച്ച പടം
ഉ: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്
15. മമ്മൂട്ടിയുടെ ഭാര്യയായി കെ.പി.എ.സി. ലളിത അഭിനയിച്ച പടം
ഉ: കനല്‍ക്കാറ്റ്
16. കാവ്യ മാധവന്‍ മഞ്ജു വാര്യരുടെ അനിയത്തിയായി അഭിനയിച്ച പടം
ഉ: ഇരട്ടക്കുട്ടികളുടെ അച്ഛന്‍
17. കാവ്യ മാധവനും ദിവ്യ ഉണ്ണിയും അഭിനയിച്ച പടം
ഉ: പൂക്കാലം വരവായി
18. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച പടം
ഉ: മനു അങ്കിള്‍
19. റഹ്‌മാന്‍ ശോഭനയുടെ സഹോദരനായി അഭിനയിച്ച പടം
ഉ: ഇത്തിരിപ്പൂവേ ചുവന്ന പൂവേ
20. മമ്മൂട്ടിയുടെ അളിയനായി മോഹന്‍ലാല്‍ അഭിനയിച്ച പടങ്ങള്‍ (2)
ഉ: പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അവിടത്തെ പോലെ ഇവിടെയും


ഉത്തരങ്ങള്‍ പറഞ്ഞവര്‍
‍കണ്ണൂസ് - 8
അനിയന്‍സ് - 4
അരവിന്ദ് - 3
കൃഷ് - 1
ബിരിയാണിക്കുട്ടി - 1
സൂ - 1
പൊന്നപ്പന്‍ - 1
പൊടിക്കുപ്പി - 1

1 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    100 അഭിപ്രായങ്ങള്‍:

    Siju | സിജു said...
    ഒരു മൂവി ക്വിസ്

    വെറും 20 ചോദ്യങ്ങള്‍ മാത്രം... ആരെങ്കിലും ശരിയാക്കുമോന്ന് കാണണട്ടെ..

    Monday, January 29, 2007 1:51:00 PM
    സു | Su said...
    ചോദ്യങ്ങളൊക്കെ വായിച്ചു. ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ട് വീണ്ടും വരാം.

    Monday, January 29, 2007 2:02:00 PM
    മിടുക്കന്‍ said...
    ഇല്ലാത്തത് പറഞ്ഞാല്‍
    നീ ഇടിമേടിക്കും....

    Monday, January 29, 2007 2:03:00 PM
    മിടുക്കന്‍ said...
    സു ചേച്ചിയെ, ഇതെവിടെ പോയാ ശ്രമിക്കുന്നേ..?
    മമ്മൂട്ടിയോടും മൊഹന്‍ലാലിനൊടും നേരിട്ട് ച്വാദിക്കാനാണോ..?

    Monday, January 29, 2007 2:04:00 PM
    മിടുക്കന്‍ said...
    ഒരു പക്ഷെ, ശ്രീജിത്തിന് ഇതിനൊക്കെ ഒത്തരം പറയാന്‍ പറ്റിയേക്കും..
    ഇല്ലേല്‍.. ഇതിനു പറ്റിയതായിട്ട് പാച്ചാളമേ ഉള്ളു ഈ ബൂലൊകത്തില്‍...
    അവന്‍ കുട്ടിയല്ലേ.. വലുതാവട്ടെ...

    Monday, January 29, 2007 2:06:00 PM
    കൃഷ്‌ | krish said...
    ഇത്രയും കട്ടി ചോദ്യങ്ങള്‍ ചോദിച്ചാല്‍ കുഴഞ്ഞുപോകുമല്ലോ..

    വല്ല ക്ലൂസ്‌ കൂടി കൊടുത്തുകൂടെ..
    പെട്ടെന്ന്‌ ഓര്‍മ്മയിലില്ലാത്തതുകൊണ്ട്‌ ഒരെണ്ണത്തിനെങ്കിലും ഉത്തരം പറയാം.. (അല്ലെങ്കില്‍ 'ശരിയാക്കുമോ കാണട്ടെ' എന്ന്‌ ഭീഷണി മുഴക്കിയിരിക്കുകയല്ലെ)

    No.16- ഉത്തരം :: ഇരട്ടകുട്ടികളുടെ അച്ചന്‍.

    (ബാക്കി മറ്റുള്ളവര്‍ പറയും.. അവര്‍ക്കും ചാന്‍സ്‌ കൊടുക്കണ്ടേ..)

    കൃഷ്‌ | krish

    Monday, January 29, 2007 2:13:00 PM
    ദില്‍ബാസുരന്‍ said...
    സിജൂ,
    ഉത്തരം പറയണമെന്നുണ്ട്. പക്ഷെ ഞാനും ബോസും പിന്നെ കുറച്ച് അമ്മാമന്മാരും കൂടി അഭിനയിച്ച ഒരു മീറ്റിങ്ങിനെ കുറിച്ച് ഒരു ക്വിസ്സുണ്ട്. അതില്‍ രണ്ട് ഉത്തരം പറഞ്ഞിട്ട് ഇപ്പ വരാം ട്ടോ. :-)

    Monday, January 29, 2007 2:13:00 PM
    കണ്ണൂസ്‌ said...
    ചിലത്‌ അറിയാം. നോക്കട്ടെ.

    1. പടയോട്ടം.
    2. കാതോട്‌ കാതോരം (?)
    7. കരിയിലക്കാറ്റു പോലെ?
    10. നന്ദനം
    14. പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്‌.
    15. കനല്‍ക്കാറ്റ്‌.
    16. ഇരട്ടക്കുട്ടികളുടെ അച്ഛന്‍.
    20. അവിടുത്തെപ്പോലെ ഇവിടേയും.

    Monday, January 29, 2007 2:19:00 PM
    സു | Su said...
    ഞാന്‍ ശ്രമിച്ചിട്ട് വരാം എന്നു പറഞ്ഞത് ഊണുകഴിച്ചിട്ട് വരാം എന്ന അര്‍ത്ഥത്തിലാ. അതിനേയും ശ്രമം എന്ന് പറയുമല്ലോ. ;)

    Monday, January 29, 2007 2:22:00 PM
    ബിരിയാണിക്കുട്ടി said...
    19. ഇത്തിരിപ്പൂവെ ചുവന്ന പൂവെ?

    Monday, January 29, 2007 2:23:00 PM
    Siju | സിജു said...
    കണ്ണൂസ്, കൃഷ്...
    2 തെറ്റാണ്
    1, 7, 10, 14, 15, 16 ശരിയാണ്
    20 പകുതി ശരിയായി

    Monday, January 29, 2007 2:25:00 PM
    Siju | സിജു said...
    ബിരിയാണിക്കുട്ടി..
    19 ശരി

    Monday, January 29, 2007 2:25:00 PM
    Siju | സിജു said...
    സൂ ചേച്ചി.. ശ്രമം കഴിഞ്ഞു വരുമ്പോഴേക്കും ആമ്പിള്ളേര്‍ സമ്മാനം കൊണ്ടു പോകും
    ഡാ മിടുക്കാ.. എനിക്കു മേടിക്കാന്‍ ഉദ്ദേശമില്ല
    ദില്‍ബൂ.. പെട്ടെന്നു വരൂ
    കൃഷ്.. ആരും ശരിയാക്കിയില്ലെങ്കില്‍ നമുക്കു കുളുവിനെ പറ്റി ആലോചിക്കാം

    Monday, January 29, 2007 2:30:00 PM
    Siju | സിജു said...
    ഇരുപതില്‍ ഏഴര ശരിയായിക്കഴിഞ്ഞു
    കൃഷ് - 1
    കണ്ണൂസ് - 5.5
    ബിരിയാണിക്കുട്ടി - 1

    Monday, January 29, 2007 2:31:00 PM
    മഴത്തുള്ളി said...
    1. പടയോട്ടം.
    7. കരിയിലക്കാറ്റു പോലെ?
    10. നന്ദനം
    14. പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്‌.
    15. കനല്‍ക്കാറ്റ്‌.
    16. ഇരട്ടക്കുട്ടികളുടെ അച്ഛന്‍.
    19. ഇത്തിരിപ്പൂവെ ചുവന്ന പൂവെ?
    20 പകുതി ശരിയായി (ഇങ്ങനെയും ഒരു പടമുണ്ടോ??)

    ആലോചിച്ച് തലപുകഞ്ഞപ്പോള്‍ അടുത്തിരുന്നാളിന്റെ കോപ്പി അടിച്ചതൊന്നുമല്ല കെട്ടോ ;) (ഇനി ഞാന്‍ ഓടട്ടെ..)

    ബാക്കി സിജു പറ.

    കണ്ണൂസേ, ബിരിയാണിക്കുട്ടീ... മാപ്പ് ...

    Monday, January 29, 2007 2:34:00 PM
    സു | Su said...
    ഹായ്... സമ്മാനം ഉണ്ടോ? അതൊക്കെ ആദ്യം പറയേണ്ടായിരുന്നോ? ഇനിയിപ്പോ കണ്ണൂസ് കുറേ ഉത്തരം പറഞ്ഞ സ്ഥിതിയ്ക്ക് കണ്ണൂസിനോട് കൂട്ടുകൂടി സമ്മാനം ഞാനും പങ്കിട്ടോളാം.

    Monday, January 29, 2007 2:36:00 PM
    അരവിന്ദ് :: aravind said...
    6. കണ്ണെഴുതിപ്പൊട്ടും തൊട്ട്
    (അതു തന്നെയല്ലേ? ആ പ്പടം..തിലകന്റെ മകന്‍ മനോജ് കെ ജയന്‍..അവരെ കൊല്ലാന്‍ കുട്ടനാട്ടില്‍ മഞ്ജുവാര്യര്‍ വരുന്നത്..അബ്ബാസൊക്കെ..അതല്യോ?)

    Monday, January 29, 2007 2:41:00 PM
    Siju | സിജു said...
    അരവിന്ദ്..
    6 ശരിയാണ്

    Monday, January 29, 2007 2:42:00 PM
    Siju | സിജു said...
    സൂ ചേച്ചി..
    ഇവിടെ എല്ലാ ഗോമ്പറ്റീഷനും സമ്മാനം കൊടുക്കുന്നതല്ലേ, പിന്നെ ഞാന്‍ മാത്രമായി എന്തിനു വേണ്ടെന്നു വെക്കണം :-)
    അരവിന്ദ്..
    മനോജ് കെ ജയനല്ല, ബിജു മേനോനാണെന്നൊരു വിത്യാസമുണ്ട്

    Monday, January 29, 2007 2:44:00 PM
    മിടുക്കന്‍ said...
    സമ്മാനൊക്കെ, ആമ്പിള്ളേര്‍ കൊണ്ടു പൊകുംന്ന് വെച്ചാല്‍.. ബിരിയാണികുട്ടി ഒരു പെണ്ണല്ല ആണാണ് എന്നല്ലേ നീ പറഞ്ഞത്..??

    ഇപ്പൊ പിടികെട്ടി.

    Monday, January 29, 2007 2:44:00 PM
    സു | Su said...
    12 ഒന്ന് ലക്ഷ്മണരേഖ ആണ്. അല്ലേ?

    Monday, January 29, 2007 2:46:00 PM
    മിടുക്കന്‍ said...
    15. കനല്‍ കാറ്റ്

    Monday, January 29, 2007 2:51:00 PM
    Siju | സിജു said...
    സൂ..
    12 പകുതി ശരിയായി. 0.5 മാര്‍ക്ക്

    Monday, January 29, 2007 2:53:00 PM
    കണ്ണൂസ്‌ said...
    മമ്മൂട്ടിയുടെ അളിയനായി മോഹന്‍ലാല്‍ അഭിനയിച്ച രണ്ടാമത്തെ പടവും പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്‌. ആ അര മാര്‍ക്ക്‌ കൂടി ഇങ്ങോട്ട്‌ പോന്നോട്ടെ.

    Monday, January 29, 2007 2:53:00 PM
    Anonymous said...
    6.kannezhuthi pottum thott
    8. sandhya... muzhuvan peru marannupoyi
    9. sakshyam

    17. chandranudikkunna dikkil...?
    aniyans
    bakki tharaam onn orthotte

    Monday, January 29, 2007 2:53:00 PM
    Siju | സിജു said...
    മഴത്തുള്ളീ..
    ഇതു ഈച്ച കോപ്പിയായി പോയല്ലോ :-)
    മിടുക്കാ..
    നീ മേടിക്കും

    Monday, January 29, 2007 2:54:00 PM
    അരവിന്ദ് :: aravind said...
    3. മോഹന്‍‌ലാലിന്റെ മകന്‍ നെടുമുടി : അങ്കിള്‍ ബണ്‍
    അല്ലെങ്കില്‍ ഉടയോന്‍ (രണ്ട് പടവും ഞാന്‍ കണ്ടിട്ടില്ല. ഗസ്സാ ഗസ്സ്!)

    Monday, January 29, 2007 2:56:00 PM
    ഏറനാടന്‍ said...
    ഇവിടെ കൊടുത്ത നാലാമത്തെ ചോദ്യം തെറ്റാണ്‌. സത്യന്റെ മകന്‍ ആയിട്ട്‌ മോഹന്‍ലാല്‍ ഈ ജന്മത്തില്‍ അഭിനയിച്ചിട്ടില്ല. അത്‌ മറ്റൊരു പ്രസിദ്ധ നടന്‍ ആണ്‌. അതിന്റെ ഉത്തരം തല്‍ക്കാലം പറയുന്നില്ല. വേണേലൊരു ക്ലൂ തരാം. ആ പടത്തില്‍ സത്യന്‍ ഒരു വണ്ടി ഓടിക്കുന്ന ആളാണ്‌. കിട്ടിയോ ഉത്തരം അതോ മുട്ടിയോ?

    Monday, January 29, 2007 2:57:00 PM
    ദില്‍ബാസുരന്‍ said...
    അരവിന്ദേട്ടാ,
    അങ്കിള്‍ ബണ്ണല്ല അങ്കിള്‍ റസ്കാ. ഒന്ന് പോ മനുഷ്യാ.. (വല്ലതും നാലക്ഷരം പഠിച്ചൂടെ?) :-)

    Monday, January 29, 2007 2:58:00 PM
    Anonymous said...
    18. varthayano padam?
    aniyans

    Monday, January 29, 2007 2:59:00 PM
    അരവിന്ദ് :: aravind said...
    ടേയ് സിജു..എന്തരേ യിത്?
    ചോയിച്ച ചോദ്യങ്ങള് തെറ്റാണാ?
    ;-)

    ദില്‍ബാ ഡോയ്! പഠിത്തത്തിലൊള്ളതാടേ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് :-))
    അങ്കിള്‍ ബണ്ണല്ലേ? എന്നാലിനി ബാബാകല്യാണി ആണോഡേയ്?


    സിജു : ഓ.മാ (ഓഫിനു മാപ്പ്)

    Monday, January 29, 2007 3:02:00 PM
    കണ്ണൂസ്‌ said...
    13. സത്യനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍ ആണോ? വേറൊരു സാധ്യതയും കാണുന്നില്ല.

    ഏറനാടാ, നന്ദനത്തില്‍ സുകുമാരന്‍ ചുമരിലിരുന്നാണ്‌ അഭിനയിച്ചത്‌. സത്യനും മോഹന്‍ലാലും അങ്ങിനെ അഭിനയിച്ചിട്ടുണ്ടോ ആവോ?

    ഏറനാടന്റെ ക്ലൂ മനസ്സിലായി. ഓടയില്‍ നിന്ന് അല്ലേ? അഭിനയിച്ചത്‌ സുരേഷ്‌ ഗോപി.

    Monday, January 29, 2007 3:05:00 PM
    ഏറനാടന്‍ said...
    നാലാമത്തേതിന്റെ തെറ്റായ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇതാ: 'ഓടയില്‍ നിന്ന്' എന്ന സിനിമയില്‍ സുരേഷ്‌ ഗോപി നാലു വയസ്സുള്ളപ്പോള്‍ സത്യന്റെ മകന്‍ ആയിട്ട്‌ കസറിയിട്ടുണ്ട്‌.

    Monday, January 29, 2007 3:05:00 PM
    Anonymous said...
    20. padathinte peru marannupoyi. Mohanlal athil menakayude bharthavanu. jailil ninnum madangi varunnu. mammootty avane kandal thattumenn paranj nadakkunnu. aarenkilum onn ormippikkooo plssssss

    Aniyans

    Monday, January 29, 2007 3:06:00 PM
    പൊന്നമ്പലം said...
    12. naanayam

    Monday, January 29, 2007 3:07:00 PM
    Siju | സിജു said...
    അനിയന്‍സ്..
    9 ശരിയാണ്
    8 ബാക്കി പോരട്ടെ..

    അരവിന്ദ്..
    ഉറപ്പിച്ചു പറയൂ, ഒന്നു ശരിയാണ്

    ദില്‍ബൂ..
    സോറി

    ഏറനാടന്‍..
    അതൊക്കെയുണ്ട് മാഷേ, മോഹന്‍ലാല്‍ മകനായി അഭിനയിച്ചിട്ടുണ്ട്
    പിന്നെ ചേട്ടന്‍ ചോദിച്ചതിന്റെ ഉത്തരം അറിയാമായിരുന്നു. ആ ഇന്റര്‍വ്യൂ ഞാനും കണ്ടതാ. പക്ഷേ, ആരാണന്നങ്ങോട്ട് കിട്ടുന്നില്ല. ഗസ്സടിച്ചാല്‍ പൊട്ടതെറ്റായിപ്പോകും

    Monday, January 29, 2007 3:08:00 PM
    Anonymous said...
    8. sandhya ragam
    9. saakshyam... sariyanonnu onnu parayooo plsss..

    Aniyans...
    malayalathil typan nivruthiyilla kshami...

    Monday, January 29, 2007 3:08:00 PM
    Siju | സിജു said...
    ഏറനാടന്‍ ചേട്ടാ...
    സുരേഷ് ഗോപി തന്നെ. ഞാന്‍ മുകേഷാണോന്നു ഡൌട്ട് അടിക്കുകയായിരുന്നു. അതില്‍ പക്ഷേ, മകനല്ല

    ഞാന്‍ ചോദിച്ചത് മകന്‍ തന്നെയാ
    പൃഥിരാജിനു സുകുമാരന്റെ മകനായി അഭിനയിക്കാമെങ്കില്‍ മോഹന്‍ലാലിനു സത്യന്റെ മകനായും അഭിനയിക്കാം

    Monday, January 29, 2007 3:11:00 PM
    Anonymous said...
    ath sandhya raagamalla
    sayam sandhyayaanu
    aniyans

    Monday, January 29, 2007 3:12:00 PM
    Anonymous said...
    ath sandhya raagamalla
    sayam sandhyayaanu
    aniyans

    Monday, January 29, 2007 3:12:00 PM
    സു | Su said...
    മുട്ടായി ആവും സമ്മാനം അല്ലേ? പല ഉത്തരങ്ങളും എനിക്കറിയാമായിരുന്നു. ഒക്കെ കണ്ടുപിടിച്ചിട്ട് വരാം എന്നു കരുതി. ഒക്കെ പോയി. ഇനി മുട്ടായി സമ്മാനം മതി. എന്നാല്‍ എല്ലാവര്‍ക്കും എടുക്കാമല്ലോ.

    Monday, January 29, 2007 3:16:00 PM
    Siju | സിജു said...
    എന്റമ്മേ..
    എനിക്കു കമന്റിനു മറുപടിയെഴുതാന്‍ ടൈം കിട്ടുന്നില്ല. ആര്‍ക്കെങ്കിലും ഔട്ട് സോഴ്സ് ചെയ്താലോ

    അര്‍വിന്ദ്..
    ഓഫിനു മാപ്പ് എന്നോടോ, നല്ല കഥ
    ചോദ്യമൊന്നും ഇതു വരെ തെറ്റിയിട്ടില്ല, സാങ്കേതികമായി എല്ലാം ശരിയാണ്
    3 അങ്കിള്‍ ബണ്‍ ശരിയാണ്

    കണ്ണൂസ്..
    13 ശരിയാണ്

    അനിയന്‍സ്..
    9 ശരിയാണ്. ബാക്കിയെല്ലാം പൂര്‍ണ്ണമല്ല, തെറ്റ്, അല്ലെങ്കില്‍ ആള്‍‌റെഡി ആന്‍സേര്‍ഡ്

    പൊന്നമ്പലം..
    തെറ്റാണ്. അതില്‍ സഹോദരങ്ങളല്ല

    Monday, January 29, 2007 3:17:00 PM
    വിശാല മനസ്കന്‍ said...
    1. മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍ അഭിനയിച്ച പടം

    ഉ. പടയോട്ടം.

    2. മമ്മൂട്ടിയുടെ മകനായി മനോജ് കെ ജയന്‍ അഭിനയിച്ച പടം

    ഉ. സായികുമാറിന്റെ മകനായിട്ടായിരുന്നെങ്കില്‍... രാജമാണിക്യം പറയാരുന്നു!

    3. മോഹന്‍ലാലിന്റെ മകനായി നെടുമുടി വേണു അഭിനയിച്ച പടം

    ഉ. അങ്കിള്‍ ബണ്‍.

    4. സത്യന്റെ മകനായി മോഹന്‍ലാല്‍ അഭിനയിച്ച പടം

    ഉ. അടിമകള്‍ ഉടമകള്‍ (ചുമ്മാ കാച്ചിയതാ.. നോ ഐഡിയ)

    5. സിദ്ദീഖിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം

    ഉ. ഇന്നാള് കൂടെ ഞാന്‍ അത് കണ്ടതാ. ആരോടെങ്കിലും ഒന്ന് ചോദിക്കട്ടേ.

    6. സിദ്ദീഖിന്റെ മകളായി മഞ്ജു വാര്യര്‍ അഭിനയിച്ച പടം

    ഉ. ഏയ്. വെറുതെ ഓരോന്ന് പറയരുത് ട്ടാ.. അങ്ങിനെ അഭിനയിച്ചിട്ടൊന്ന്വില്ല.

    7. മമ്മൂട്ടിയുടെ മകളായി കാര്‍ത്തിക അഭിനയിച്ച പടം
    ഉ. കരിയിലക്കാറ്റുപോലെ. മമ്മുട്ടിക്ക് ശ്രീപ്രിയ? യില്‍ ഉണ്ടായ ക്ടാവ്. മമ്മൂട്ടി ആ പടത്തില്‍ കാണിച്ചത് മഹാ ചെറ്റത്തരമായിപ്പോയി!

    8. മമ്മൂട്ടിയുടെ മകളായി മോനിഷ അഭിനയിച്ച പടം

    ഉ. മുരളിയുടെ ആണെങ്കില്‍ ചമ്പക്കുളം തച്ചന്‍ ന്ന് പറയാരുന്നു. :(

    9. സുരേഷ് ഗോപിയുടെ മകളായി മഞ്ജു വാര്യര്‍ അഭിനയിച്ച പടം

    ഉ. ലൈനായി അഭിനയിച്ചതാണെങ്കില്‍.. മറ്റേ കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ടുള്ള പടം പറയാരുന്നു. :(

    10. സുകുമാരന്റെ മകനായി പൃഥിരാജ് അഭിനയിച്ച പടം

    ഉ. നന്ദനം. രഞ്ജിത്തിനോട് അത് കണ്ട് കൊടുകൈ എന്ന് പറഞ്ഞുപോയി!

    11. ലാലു അലക്സിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം.

    ഉ. ഘാതകനായിട്ടാണെങ്കില്‍.. ചക്കരയുമ്മ.

    12. മമ്മൂട്ടിയുടെ സഹോരനായി മോഹന്‍ലാല്‍ അഭിനയിച്ച പടങ്ങള്‍ (2)
    ഉ. ‘പോം പോം ഈ ജീപ്പിന്നു മദമിളകീ‘ ന്ന് പറഞ്ഞൊരു ഊ.. അല്ലെങ്കില്‍ വേണ്ട ഈ..(ഈച്ച) പാട്ടുള്ള പടം :)

    13. സത്യനും മമ്മൂട്ടിയും അഭിനയിച്ചിട്ടുള്ള പടം

    ഉ. ഏത് സത്യന്‍?

    14. മമ്മൂട്ടിയുടെ ഭാര്യയായി ശ്രീവിദ്യ അഭിനയിച്ച പടം

    ഉ. മിനിയാന്ന് ടി.വീ.യില്‍ ഉണ്ടായിരുന്നു. പക്ഷെ, മറന്നുപോയി.

    15. മമ്മൂട്ടിയുടെ ഭാര്യയായി കെ.പി.എ.സി. ലളിത അഭിനയിച്ച പടം

    കനല്‍ കാറ്റ്. കല്യാണ സീന്‍. മമ്മുട്ടി ക്രീം ഷര്‍ട്ടും മുണ്ടുമുടുത്ത് കുറിയും തൊട്ട് ഹോ! എന്നാ ഗ്ലാമറ്!!

    16. കാവ്യ മാധവന്‍ മഞ്ജു വാര്യരുടെ അനിയത്തിയായി അഭിനയിച്ച പടം

    ഉ. ദിലീപിന്റെ കല്യാണത്തിനു മുന്‍പായിരുന്നിരിക്കണം. ഓര്‍ക്കണില്ല.

    17. കാവ്യ മാധവനും ദിവ്യ ഉണ്ണിയും അഭിനയിച്ച പടം

    ഉ. അതേത് പടം? ഈയൊരു ചോദ്യത്തിന് മാത്രം എനിക്കൊന്നും പറയാനില്ല.

    18. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അഭിനയിച്ച പടം

    ഉ. അത് ഇഷ്ടം പോലെ പടങ്ങള്‍ ഉണ്ട്.

    19. റഹ്‌മാന്‍ ശോഭനയുടെ സഹോദരനായി അഭിനയിച്ച പടം

    ഉ. അതിന്റെ ഉത്തരം നമ്മുടെ ഏറനാടന്‍ പറയും. റഹ്മാന്റെ സോള്‍ ഗഡിയല്ലേ ഗഡി.

    20. മമ്മൂട്ടിയുടെ അളിയനായി മോഹന്‍ലാല്‍ അഭിനയിച്ച പടങ്ങള്‍ (2)

    ഉ. അവിടത്തെപ്പോലെ ഇവിടെയും (ഇന്നസെന്റിന്റെ ജോണ്‍സണ്‍ ഏന്റ് ജോണ്‍സണ്‍ വിറ്റുള്ള ആ പടം)

    സിനിമാ ക്വിസ്സിലും ഞാന്‍ വളരെ വീക്കാണെന്ന് എനിക്കിപ്പോഴാ മനസ്സിലായേ!

    Monday, January 29, 2007 3:19:00 PM
    Anonymous said...
    18. manu uncle
    aniyans

    Monday, January 29, 2007 3:20:00 PM
    സു | Su said...
    സിജൂ,

    എത്ര എണ്ണം ആയി? ഇനി എല്ലാം ശരി ആയിട്ട് മറുപടി പറഞ്ഞാലും മതി.

    Monday, January 29, 2007 3:21:00 PM
    Anonymous said...
    5. sooryamanasam
    8. saayam sandhya
    9 saakshyam
    18. manu uncle

    Ithrem utharangal enteth mathram ttooo.
    aniyans

    Monday, January 29, 2007 3:22:00 PM
    Mydhili said...
    എനിക്കും വേണം സമ്മാനം.ഞാന്‍ പറയാന്‍ വിചാരിച്ചതൊക്കെ ഓരോരുത്തര്‍ പറഞ്ഞുപോയി.അല്ലായിരുന്നെങ്കില്‍........

    Monday, January 29, 2007 3:26:00 PM
    Peelikkutty!!!!! said...
    20 ചോദ്യങ്ങളും വായിച്ചു..
    ഓഹ്..കുസൃതിചോദ്യങ്ങളാണല്ലേ!(ആത്മഗതം)...
    പിന്നെ കമന്റ്സ് വായിച്ചപ്പൊഴല്ലേ മനസ്സിലായെ ഉത്തരമുള്ള ചോദ്യങ്ങളാണെന്ന്!!!




    എനിക്ക് 1,3,5,7,9,11,13,15,17,19.....അറിയാമായിരുന്നു:-)

    Monday, January 29, 2007 3:26:00 PM
    Siju | സിജു said...
    അനിയന്‍സ്..
    5, 8, 9, 18 ശരിയാണ്

    സൂ ചേച്ചി..
    മിഠായി ഒന്നുമല്ല, നല്ല അടിപൊളി സമ്മാനങ്ങളായിരിക്കും :-)
    ഞാന്‍ അടി മേടിക്കാന്‍ പറ്റിയതെന്നും പറയാം

    Monday, January 29, 2007 3:27:00 PM
    വിശാല മനസ്കന്‍ said...
    അമ്പതടിച്ചേക്കാം.. ഇഫ് ഐ ക്യാ‍ാ‍ാ..

    അതെയ് എനിക്ക് എന്തെങ്കിലും സമ്മാനം ഉണ്ടോ?

    Monday, January 29, 2007 3:31:00 PM
    Siju | സിജു said...
    വിശാലേട്ടാ..
    മറുപടികള്‍ വായിച്ച് പോസ്റ്റ് വായിക്കുന്നതിലും കൂടുതല്‍ ഞാന്‍ ചിരിച്ചു. ഓരോന്നിനും മറുപടി തരണമെന്നു ആഗ്രഹമുണ്ടായിരുന്നു, എന്തു ചെയ്യാനാ ബിസിയായിപ്പോയി, ആരേയും പിണക്കരുതല്ലോ. ഉത്തരങ്ങളൊക്കെ ഓള്‍‌റെഡി പറഞ്ഞതാ, അല്ലെങ്കില്‍ തെറ്റാ..

    മൈഥിലി..
    ഇനിയും ചോദ്യങ്ങള്‍ ബാക്കിയുണ്ട്. അല്ലെങ്കില്‍ ഇനിയും ക്വിസുകള്‍ വരും

    പീലിക്കുട്ടി..
    കഷ്ടമായിപ്പോയി, അല്ലാതെന്തു പറയാന്‍

    Monday, January 29, 2007 3:32:00 PM
    Siju | സിജു said...
    ഇതു വരെയുള്ള ഉത്തരങ്ങള്‍
    1. പടയോട്ടം - കണ്ണൂസ്‌
    2. ?
    3. അങ്കിള്‍ ബണ്‍ - അരവിന്ദ്
    4. ?
    5. സൂര്യ മാനസം - അനിയന്‍സ്
    6. കണ്ണെഴുതി പൊട്ടും തൊട്ട് - അരവിന്ദ്
    7. കരിയിലക്കാറ്റു പോലെ - കണ്ണൂസ്‌
    8. സായം സന്ധ്യ - അനിയന്‍സ്
    9. സാക്ഷ്യം - അനിയന്‍സ്
    10. നന്ദനം - കണ്ണൂസ്‌
    11. ?
    12. 1. ലക്ഷ്മണ രേഖ - സൂ, 2. ?
    13. അനുഭവങ്ങള്‍ പാളിച്ചകള്‍ - കണ്ണൂസ്
    14. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് - കണ്ണൂസ്‌
    15. കനല്‍ക്കാറ്റ് - കണ്ണൂസ്‌
    16. ഇരട്ടക്കുട്ടികളുടെ അച്ഛന്‍ - കണ്ണൂസ്‌
    17. ?
    18. മനു അങ്കിള്‍ - അനിയന്‍സ്
    19. ഇത്തിരിപ്പൂവേ ചുവന്ന പൂവേ - ബിരിയാണിക്കുട്ടി
    20. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അവിടത്തെ പോലെ ഇവിടെയും - കണ്ണൂസ്‌

    Monday, January 29, 2007 3:40:00 PM
    Siju | സിജു said...
    സോറി
    16. ഇരട്ടക്കുട്ടികളുടെ അച്ഛന്‍ - കൃഷ്

    Monday, January 29, 2007 3:41:00 PM
    ഏറനാടന്‍ said...
    ഇനി എത്ര തല പൊകച്ചാലും കണ്ണുമിഴിച്ചാലും പിടികിട്ടാത്ത രണ്ടുച്വോദ്യങ്ങള്‍ ചോദിച്ചോട്ടേ.

    1. സീമച്ചേച്ചീടെ കൂടെ നിക്കറിട്ട്‌ അഭിനയിച്ച ബൂലോഗപുലിവീരന്‍?
    2. സുരേഷ്‌ ഗോപി, ജയറാം (2 പടങ്ങള്‍), മോഹന്‍ലാല്‍ (ഒന്നല്ല ഡബിള്‍സിന്റെ ഒപ്പം) അഭിനയിച്ച ബൂലോഗത്തെ ഒരുത്തന്‍?

    പടങ്ങളുടെ പേരുസഹിതം ബന്ധപ്പെടുന്നവര്‍ക്ക്‌ ഒരു ഇനാം ഉണ്ടാകുന്നതാകുന്നു.

    Monday, January 29, 2007 3:54:00 PM
    Siju | സിജു said...
    1. വക്കാരി
    2. ഏറനാടന്‍ ചേട്ടന്‍ തന്നെയല്ലേ
    ഇനാം ???

    Monday, January 29, 2007 4:00:00 PM
    കണ്ണൂസ്‌ said...
    17. കാവ്യാ മാധവനും ദിവ്യാ ഉണ്ണിയും ഒന്നിച്ചഭിനയിച്ചത്‌ കമലിന്റെ പൂക്കാലം വരവായിയില്‍ ആണോ സിജൂ? അതില്‍ ദിവ്യാ ഉണ്ണിയെക്കണ്ട ഓര്‍മ്മയുണ്ട്‌. സ്ക്കൂള്‍ പിള്ളേര്‍ക്കിടയില്‍ കാവ്യാ മാധവനും ഉണ്ടായിരുന്നോ?

    Monday, January 29, 2007 4:01:00 PM
    അരവിന്ദ് :: aravind said...
    ങാ ഹാ എന്നാ ദേ ഒരു ചോദ്യം കൂടി

    നസീറും ഷീലേം ഏതോ പടത്തിന് ഭാരതപ്പുഴ/തിരുന്നാവായ ഷൂട്ടിനു വന്നപ്പോള്‍
    കൈക്കുഞ്ഞിനേം പിടിച്ചുകൊണ്ട് ഷൂട്ടിംഗ് കാണാന്‍ ചെന്ന ഒരമ്മയോട് കൈയ്യിലിരുന്ന കുഞ്ഞിനെ സിനിമയില്‍ അഭിനയിപ്പിക്കുമോ എന്ന് അ:ഡയറക്റ്റര്‍ ചോദിച്ചപ്പോള്‍
    ആ അമ്മ പറ്റില്ല എന്ന് പറഞ്ഞ് ആ കുഞ്ഞിന്റെ അഭിനയ മോഹങ്ങളുടെ കടക്കല്‍ കത്തിവച്ചു.

    ലഭിക്കാവുന്ന സൂപ്പര്‍ താരപദവി അമ്മയുടെ ഇടപെടല്‍ മൂലം നഷ്ടപ്പെട്ട ആ പിഞ്ചുകുഞ്ഞ് ആരാണ്?

    ക്ലൂ.. ആ കുഞ്ഞ് പോത്തുപോലെ വളര്‍ന്ന് വലുതായി, ഇപ്പോള്‍ ബൂലോഗത്തില്‍ മെംബറാണ്.

    Monday, January 29, 2007 4:05:00 PM
    സഞ്ചാരി said...
    മമ്മുട്ടിയും,മോഹന്‍ലാലും,സത്യയനും ഒന്നിച്ചഭിനയിക്കാന്‍ ഉദ്ദേശിച്ചിരുന്ന പടം എനിക്കറിയാം.
    റ്റൈറ്റ് ആണിക്ക്(tight aanic)

    Monday, January 29, 2007 4:08:00 PM
    കണ്ണൂസ്‌ said...
    ചോദ്യത്തിനാണോ പഞ്ഞം?

    തുലാവര്‍ഷം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ കാണാന്‍ വീട്ടുകാരുടെ കൂടെപ്പോയ അരുമക്കുഞ്ഞിന്റെ പേര്‌ കണ്ണന്‍ എന്നാണെന്നറിഞ്ഞപ്പോള്‍ അല്ല മൂക്കന്‍ എന്ന് പറഞ്ഞ്‌ ആദ്യം നസീറും പിന്നെ ബഹദൂറും അവസാനം ശ്രീദേവിയും (അതേ!!! ശ്രീദേവി തന്നെ!!!) പിടിച്ചു വലിച്ച മൂക്കിന്റെ ഉടമ ആര്‌?

    Monday, January 29, 2007 4:10:00 PM
    അരവിന്ദ് :: aravind said...
    കണ്ണൂസ്‌ജി, അതെനിക്കറീയാം.
    നരേന്ദ്രപ്രസാദ് അല്ലേ?

    ;-))

    Monday, January 29, 2007 4:14:00 PM
    ദില്‍ബാസുരന്‍ said...
    ഈശ്വരാ സിനിമാ ഫീല്‍ഡുമായി എനിക്ക് മാത്രേ ബന്ധമില്ലാതുള്ളൂ? എങ്കിലും ഞാനും മല്ലികാ ഷെരാവത്തും തമ്മിലുള്ള ഇരിപ്പ് വശം വെച്ച് നോക്കിയാല്‍... (വശത്ത് നിന്ന് നോക്കിയാല്‍ ഞാന്‍ പോക്കാച്ചിതവള ഇരിക്കുന്ന പോലെയും മല്ലിക വെണ്ണക്കല്‍ ശില്പം ഇരിക്കുന്ന പോലെയും) :-)

    Monday, January 29, 2007 4:19:00 PM
    Anonymous said...
    ഉത്തരങ്ങള്‍ വഴിമാറി ച്വോദ്യങ്ങളായെങ്കില്‍ ഇതാ പിടിച്ചോളൂ..

    1. "കാക്ക തൂറീന്ന് തോന്നുന്നു" ആര്‌ ആരോട്‌ എവിടെവെച്ച്‌ പറഞ്ഞു?

    2. "പോയി ടാസ്‌കി വിളിയെടാ..." ആരുടെ അലര്‍ച്ച?

    3. "അമ്പടി കള്ളീ.." � 8]buy cheap cialis[/url] - buy cialis online lowest prices - [url=http://i1.cc/470]buy cialis online lowest prices[/url] -

    Monday, January 29, 2007 4:27:00 PM
    അരവിന്ദ് :: aravind said...
    4- കടത്തനാടന്‍ അമ്പാടി. ടെക്നിക്കലി?
    17 - വര്‍ണ്ണപ്പകിട്ട്


    ദില്‍ബാ....
    കിന്നാരത്തുമ്പികള്‍ മലപ്പുറം ഡിലൈറ്റില്‍ കളിച്ചപ്പോള്‍ ആദ്യം ടികറ്റെടുത്ത് തീയറ്ററിനകത്ത് കാലുകുത്തിയതാര്?

    അദ് പോരെ ആ അത്മബന്ധം വെളിവാക്കാന്‍?

    (എന്നിട്ടിപ്പോ ഹിന്ദികാരെ കണ്ടപ്പോ പാവം മലയാളികളെ വേണ്ട..വഞ്ചകാ...കാകാകാ(എക്കോ))

    Monday, January 29, 2007 4:28:00 PM
    Siju | സിജു said...
    കണ്ണൂസ്..
    17. പൂക്കാലം വരവായ് ശരിയാണ്. അതാണ് കാവ്യയുടെ ആദ്യത്തെ ചിത്രം

    എന്റെ ദൈവമേ, എല്ലാം വല്യ വല്യ ആളുകളാണല്ലോ..

    Monday, January 29, 2007 4:30:00 PM
    പൊന്നപ്പന്‍ - the Alien said...
    ആരെടാ അവിടെ പോക്കാച്ചിത്തവളയെ അപമാനിക്കുന്നേ..??? മിണ്ടാപ്രാണിയാണെന്നു വച്ചെന്തുമാവാന്നാണോ.. (ദില്ബാ കോമ്പ്രമൈസ്.. നാരങ്ങാ മിട്ടായി വാങ്ങിത്തരാം )

    Monday, January 29, 2007 4:30:00 PM
    Siju | സിജു said...
    അരവിന്ദ്..
    4. കടത്തനാടന്‍ അമ്പാടി ശരിയാണ്

    ഇനി 2, 11 & 12 മാത്രം ബാക്കി

    Monday, January 29, 2007 4:33:00 PM
    പൊന്നപ്പന്‍ - the Alien said...
    ഹുറേ.. 11. ക്രോണിക് ബാച്ചിലര്‍

    Monday, January 29, 2007 4:45:00 PM
    അരവിന്ദ് :: aravind said...
    2.വലിയേട്ടന്‍ (ഗസ്സാ)

    Monday, January 29, 2007 4:46:00 PM
    magnifier said...
    എന്നാ 11 പിടിച്ചോ....ക്രോണൊക് ബാചിലര്‍

    ബാക്കി അറിയാവുന്നതൊക്കെ പറഞ്ഞു കഴിഞ്ഞു

    Monday, January 29, 2007 4:46:00 PM
    magnifier said...
    ശ്ശേ അതും കൊണ്ട് പൊന്നപ്പന്‍ പൊയി...അരവിന്ദോ..വലിയേട്ടനില്‍ ഇന്നസെന്റിന്റെ മകനല്ലെ മനോജ്.കെ.ജയന്‍?

    Monday, January 29, 2007 4:48:00 PM
    സു | Su said...
    സിജൂ,

    സമ്മാനം പോന്നോട്ടെ സമ്മാ‍നം,

    ഈ രണ്ടു കൈകളില്‍ സമ്മാനം,

    നാരങ്ങമുട്ടായി സമ്മാനം.


    ഏതെങ്കിലും പടത്തിനുള്ള ടിക്കറ്റ് ആവും സമ്മാനം. അതെനിക്ക് തന്നെ തരണം. ഇനി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കമന്റ് മോഡറേഷന്‍ വയ്ക്കണം. പറഞ്ഞില്ലാന്ന് വേണ്ട. വെറുതേ പങ്കെടുത്തവര്‍ക്കും സമ്മാനം കൊടുക്കണം.

    Monday, January 29, 2007 4:49:00 PM
    പതാലി said...
    സിജു അണ്ണോ.........
    സംഗതി കൊള്ളാം..കാണാന്‍‍ വൈകിയതുകൊണ്ട് പങ്കെടുക്കാനായില്ല.
    ഇത്തരം കലാപരിപാടികള്‍ ഭാവിയിലും പ്രതീക്ഷിക്കുന്നു.

    Monday, January 29, 2007 4:49:00 PM
    Siju | സിജു said...
    ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള കുളുകള്‍

    2. മമ്മൂട്ടിയുടെ മകനായി മനോജ് കെ ജയന്‍ അഭിനയിച്ച പടം (ബാക്ക് ഫ്ലാഷ് ഓഫ് അമ്മ ശ്രീവിദ്യ)

    11. ലാലു അലക്സിന്റെ മകനായി മമ്മൂട്ടി അഭിനയിച്ച പടം (വേറെ മക്കള്‍ ഭാവന, ലാലു അലക്സ്)

    12. മമ്മൂട്ടിയുടെ സഹോരനായി മോഹന്‍ലാല്‍ അഭിനയിച്ച രണ്ടാമത്തെ പടം (വേറോരു അനിയന്‍ റഹ്മാന്‍) - ഇച്ചിരി ടഫ്ഫാ

    Monday, January 29, 2007 4:51:00 PM
    അരവിന്ദ് :: aravind said...
    “വലിയേട്ടനില്‍ ഇന്നസെന്റിന്റെ മകനല്ലെ മനോജ്.കെ.ജയന്‍? “

    ആണോ?
    പടം കണ്ടിട്ടില്ല മാഗ്നിയേ..ചുമ്മാ കറക്കിക്കുത്താ
    (ടെക്സ്റ്റ് ബുക്ക് കാണാതെ എണ്ട്രന്‍സ് പാസായി..പിന്നാ ഇദ്! :-))


    സുല്ലിട്ടു.

    Monday, January 29, 2007 4:53:00 PM
    മിടുക്കന്‍ said...
    11. ശ്രീജിത്തിന്റെ പടം.... ക്രോണിക് ബാച്ചിലര്‍

    Monday, January 29, 2007 4:58:00 PM
    ഏറനാടന്‍ said...
    നേരത്തെ അനോണിയായി മാറിപ്പോയത്‌ എങ്ങിനെയെന്നറീല!
    ഉത്തരങ്ങള്‍ വഴിമാറി ച്വോദ്യങ്ങളായെങ്കില്‍ ഇതാ പിടിച്ചോളൂ..

    1. "കാക്ക തൂറീന്ന് തോന്നുന്നു" ആര്‌ ആരോട്‌ എവിടെവെച്ച്‌ പറഞ്ഞു?

    2. "പോയി ടാസ്‌കി വിളിയെടാ..." ആരുടെ അലര്‍ച്ച?

    3. "അമ്പടി കള്ളീ.." ആര്‌ സ്ഥിരം ഉപയോഗിക്കുന്നത്‌?

    4. "താനാണല്ലേ... പെണ്‍കുട്ടികളേ വഴീ നടക്കാന്‍ സമ്മതിക്കാത്ത ......... " വിട്ട ഭാഗം പൂരിപ്പിക്കുക. ആരാണീ ഡയലോഗ്‌ കാച്ചിയത്‌?

    5. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും തമ്മിലുള്ള ബന്ധമെന്താണ്‌?

    6. ജോസ്‌ പ്രകാശ്‌ സാധാരണ കൈയ്യില്‍ കിട്ടുന്നവരെ എന്താണ്‌ ചെയ്യാറുള്ളത്‌? മൂപ്പരുടെ വളര്‍ത്തുമൃഗം എന്തായിരുന്നു?

    Monday, January 29, 2007 4:59:00 PM
    Siju | സിജു said...
    പൊന്നാപ്പാ..
    11. ക്രോണിക് ബാച്ചിലര്‍ ശരി

    അപ്പോ ഇനി രണ്ടെണ്ണം കൂടി. അതും കൂടി വന്നാല്‍ ഇന്നത്തെ കച്ചവടം നിര്‍ത്തുന്നതായിരിക്കും

    Monday, January 29, 2007 5:00:00 PM
    Siju | സിജു said...
    ഏറനാടന്‍ മാഷേ..
    ഉത്തരങ്ങള്‍ ഞാന്‍ പറയുന്നില്ല, വേറെയാരെങ്കിലും പറയട്ടെ..

    പിന്നെ എന്റെ നാലാമത്തെ ചോദ്യം ശരിയാണെന്നു മനസ്സിലായില്ലേ :-)

    Monday, January 29, 2007 5:02:00 PM
    കുട്ടന്മേനൊന്‍::KM said...
    17. കാവ്യ മാധവനും ദിവ്യ ഉണ്ണിയും അഭിനയിച്ച പടം
    ഇതാ ഉത്തരം
    1.കാവ്യാ മാധവന്‍ അഭിനയിച്ച പടം : മീശമാധവന്‍ , അനന്തഭദ്രം , ..
    2. ദിവ്യാ ഉണ്ണി അഭിനയിച്ച പടം : പ്രണയവര്‍ണ്ണങ്ങള്‍

    സിജൂ ശരിയല്ലേ ?

    Monday, January 29, 2007 5:05:00 PM
    വിശാല മനസ്കന്‍ said...
    എന്നാ ഒരു ചോദ്യം കൂടി!

    പണ്ടൊരു കൊല്ലം വര്‍ഷക്കാലത്ത് (ഒരു കൊല്ലവര്‍ഷം)അയനം സിനിമയുടെ ഷൂട്ടിങ്ങിന് കൊടകര വന്നപ്പോള്‍, മനക്കുളങ്ങര ഇടവഴിയില്‍ വച്ച് മമ്മുട്ടിയുടെ കാറുപോകുമ്പോള്‍ അദ്ദേഹത്തിന്റെ ചെവിയുടെ അടുത്ത് നിന്ന് ‘എടാ മമ്മൂട്ടീ‍ീ’ എന്ന് അകറി വിളിച്ചപ്പോള്‍ ചെവിക്കല്ലിളകിയ മമ്മുട്ടി കാര്‍ നിര്‍ത്തി,

    ‘പോടാ ഡേഷേ..’ എന്നു‍ തിരിച്ചു വിളിച്ചത് ആരെയായിരുന്നു?

    :)

    Monday, January 29, 2007 5:06:00 PM
    അഗ്രജന്‍ said...
    പോടാ ഡേഷേ..’ എന്നു‍ തിരിച്ചു വിളിച്ചത് ആരെയായിരുന്നു?



    കര്‍ത്താവേ... ആ ഡേഷാണോ... ഈ ഡേഷ്... കണ്ടാല്‍ തോന്നില്ല കേട്ടോ :))

    Monday, January 29, 2007 5:09:00 PM
    കുട്ടന്മേനൊന്‍::KM said...
    അടുത്ത ചോദ്യം .. ശ്രീനിവാസന്‍ സ്ത്രീവേഷം കെട്ടി അഭിനയിച്ച പടം ഏത് ?

    Monday, January 29, 2007 5:16:00 PM
    Siju | സിജു said...
    കുട്ടന്‍‌മേനോനേ..
    വളരെ വളരെ ശരിയാണ് :-)

    Monday, January 29, 2007 5:19:00 PM
    ഏറനാടന്‍ said...
    ആഹാ എന്നാ മമ്മുക്കയോട്‌ ചോദിച്ചിട്ട്‌ തന്നെ കാര്യം. വിശാലോ... കൊടകരപുരാണത്തിലെ ഒരു ലൊക്കുടു ചിന്ന കഥാപാത്രം മമ്മൂക്കയുടെ തലയില്‍ വെച്ചുകൊടുക്കാം. എന്തുപറയുന്നു. ആ ഡ്രില്‍ മാഷായാലും മൂപ്പര്‍ക്ക്‌ ചേരും. അല്ലാ അന്നു വിളിച്ച "ഡേഷ്‌" എന്തായിരുന്നു?

    Monday, January 29, 2007 5:19:00 PM
    ദില്‍ബാസുരന്‍ said...
    അരവിന്ദേട്ടാ,
    മലപ്പുറം ഡിലൈറ്റോ അതെന്താ? :-)

    (കിന്നാരത്തുമ്പികള്‍ റിലീസിന്റന്ന് ഡിലൈറ്റിന്റെ സൈഡിലെ ഒരു ചുമരിടിഞ്ഞു വീണൂത്രേ തിരക്കില്‍. എനിക്കെന്തെങ്കിലും പറ്റിയോ എന്നിട്ട് എന്ന്ചോദിക്കണ്ട. ഞാന്‍ പോയിരുന്നില്ല അങ്ങോട്ട്) :-)

    Monday, January 29, 2007 5:21:00 PM
    പൊടിക്കുപ്പി said...
    2. പാളയം :)

    12. പിന്‍ നിലാവ്
    പൊടി കൊള്ളാം ല്ലേ??

    ബാക്കി പറയാന്‍ ചാന്‍സ് കിട്ടിയില്ല :(.. വൈകിപോയി...

    Monday, January 29, 2007 7:31:00 PM
    Siju | സിജു said...
    പൊടി കൊള്ളാംന്നോ.. പൊടിപൊടിച്ചു
    ഇതു സാധാരണ പൊടിയൊന്നുമല്ല, നായ്ക്കരണം പൊടി തന്നെയാ.. :-)

    അപ്പോ ഇതോടെ ഉത്തരങ്ങളെല്ലാം ഗമ്പ്ലീറ്റായി

    Monday, January 29, 2007 7:39:00 PM
    magnifier said...
    ഒന്നു നില്‍ക്കണേ....പിന്‍ നിലാവ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരനായാണോ മോഹന്‍ലാല്‍ അഭിനയിച്ചത്? സംശയമുണ്ടല്ലോ സിജു....!

    സി. രാധാകൃഷ്ണന്റെ മനോഹരമായൊരു നോവല്‍ പി. ജി വിശ്വംഭരന്‍ സിനിമയാക്കി നശിപ്പിച്ച സംഭവമല്ലേ അത്? മധു, ശ്രീവിദ്യ, മമ്മൂട്ടി, മോഹന്‍ലാല്‍, പൂര്‍ണ്ണിമാ ജയറാം ഇവരൊക്കെ അഭിനയിച്ച പടം! “മാനേ മധുരക്ക്കരിമ്പേ, കരിമീനേ....” എന്ന ഇംഗ്ലീഷും മലയാ‍ളവും കൂടിക്കലര്‍ന്ന പാട്ടുള്ള പടം. അതില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ വഴി തെറ്റിക്കുന്ന വില്ലന്‍ ആയാണ് അഭിനയിച്ചത് എന്നാണെന്റെ ഓര്‍മ്മ....മമ്മൂട്ടിയുടെ കോളജ് മേറ്റ്...സഹോദരനല്ല. ഒന്നു ക്ലിയര്‍ ചെയ്യാമോ?

    Monday, January 29, 2007 7:56:00 PM
    Siju | സിജു said...
    ശരിയാണ്, ക്ലിയര്‍ ചെയ്തു
    തെറ്റു പറ്റിയതാ..
    സോറി (എല്ലാവരോടും) :-(
    പണ്ട് നാലാം ക്ലാസ്സില്‍ കണ്ടതാ, ഒരു സുഹൃത്തിന്റെ വാക്കു വിശ്വസിച്ചു ഇവിടെ ഇട്ടതാ, ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം

    Monday, January 29, 2007 8:08:00 PM
    Siju | സിജു said...
    മൂവി ക്വിസിന്റെ ഉത്തരങ്ങളെല്ലാം പബ്ലിഷിയിരിക്കുന്നു

    ഫൈനല്‍ സ്കോര്‍ നില
    കണ്ണൂസ് - 8
    അനിയന്‍സ് - 4
    അരവിന്ദ് - 3
    കൃഷ് - 1
    ബിരിയാണിക്കുട്ടി - 1
    സൂ - 1
    പൊന്നപ്പന്‍ - 1
    പൊടിക്കുപ്പി - 1

    ഒന്നാം സമ്മാനം നേടിയ കണ്ണൂസിന് ചെന്നൈയിലെ സത്യം തീയറ്റര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫ്യുവല്‍ സീസണ്‍ ടിക്കറ്റ്
    രണ്ടാം സമ്മാനം നേടിയ അനിയന്‍സിന് ഡെല്‍ഹിയിലെ ഡിറ്റി സിനിമ സ്പോണ്‍സര്‍ ചെയ്യുന്ന ടിക്കറ്റ്
    മൂന്നാം സമ്മാനം നേടിയ അരവിന്ദിന് ബാഗ്ലൂരിലെ പിവിആര്‍ സിനിമ സ്പോണ്‍സര്‍ ചെയ്യുന്ന ടിക്കറ്റ്
    മറ്റു സമ്മാനങ്ങള്‍ നേടിയ കൃഷ്, ബിരിയാണിക്കുട്ടി, സൂ, പൊന്നപ്പന്‍, പൊടിക്കുപ്പി എന്നിവര്‍ക്ക് എറണാകുളം സരിത, സവിത, സംഗീത സ്പോണ്‍സര്‍ ചെയ്യുന്ന ടിക്കറ്റുകള്‍

    മത്സരത്തില്‍ പങ്കെടുക്കുകയും നിര്‍ഭാഗ്യവശാല്‍ മാത്രം സമ്മാനം നേടാന്‍ കഴിയാതിരുന്ന മിടുക്കന്‍, ദില്‍ബാസുരന്‍, മഴത്തുള്ളി, ഏറനാടന്‍, പൊന്നമ്പലം, വിശാല മനസ്കന്‍, മൈഥിലി, പീലിക്കുട്ടി, സഞ്ചാരി, പൊന്നപ്പന്‍, മാഗ്നിഫയര്‍, പതാലി, കുട്ടന്‍‌മേനോന്‍, അഗ്രജന്‍, എന്നിവര്‍ക്ക് ഓരോ പാക്കറ്റ് കടല

    അപ്പോ വീണ്ടും സന്ധിക്കും വരെ വണക്കം

    Monday, January 29, 2007 8:29:00 PM
    അരവിന്ദ് :: aravind said...
    സിജൂ..നല്ല ക്വിസ്സ് :-)
    ഇനിയും പ്രതീക്ഷിക്കുന്നു.

    സമ്മാനത്തിന് താങ്ക്സ്..ബാംഗ്ലൂരില്‍ വരുമ്പോ വാങ്ങിച്ചോളാം ട്ടാ. :-)

    Tuesday, January 30, 2007 12:33:00 PM
    ഏറനാടന്‍ said...
    :)
    സിജുവേ ഒരു കടലവണ്ടി ആയാലും മതിയായിരുന്നു. സിനിമാ കൊട്ടകയുടെ മുന്നില്‌ ചട്ടിയില്‍ മണലിട്ട്‌ കൊട്ടി തട്ടി കടല വറുത്തങ്ങനെ നിക്കാലോ, സിനിമയ്‌ക്ക്‌ വരുന്ന ബൂലോഗരെ മുട്ടാലോ.

    Tuesday, January 30, 2007 12:54:00 PM
    നന്ദു said...
    ദില്ലൂ, മല്ലികയെക്കാളും ശില്പയ്ക്കല്ലെ ഇപ്പം മാറ്ക്കറ്റ്?

    Tuesday, January 30, 2007 1:00:00 PM
    ദില്‍ബാസുരന്‍ said...
    നന്ദുവേട്ടാ,
    മാര്‍ക്കറ്റൊക്കെ ശില്‍പ്പയ്ക്കാവും പക്ഷെ നമ്മള്‍ വില്‍ക്കാനൊന്നുമല്ലല്ലോ പോകുന്നത്? എനിയ്ക്ക് മല്ലിക മതി. ജമന്തിയും മന്താരവും വേണ്ട. :-)

    Tuesday, January 30, 2007 3:55:00 PM
    കുറുമാന്‍ said...
    അയ്യോ, ഇതിപ്പോഴാ കണ്ടത്. എനിക്കെല്ലാ ഉത്തരവും അറിയായിരുന്നു. ശ്ശെ, സേന്‍സ് മിസ്സായല്ലസോ

    Tuesday, January 30, 2007 4:02:00 PM
    sandoz said...
    സിജൂ...ഇത്‌ എപ്പോ....നിനക്കെന്നാ പറ്റി....

    അടുത്തത്‌...സത്താര്‍,ബാലന്‍.കെ.നായര്‍,ടി.ജി.രവി,ഉമ്മര്‍,ഭീമന്‍ രഘു...ഇവരയൊക്കെ ഉള്‍പ്പെടുത്തിയുള്ള കിസ്സ്‌ ...സോറി...ക്വിസ്‌ പ്രതീക്ഷിക്കുന്നു.

    Tuesday, January 30, 2007 4:13:00 PM
    പൊടിക്കുപ്പി said...
    അതില്ലെ.. മൂവീടെ പേരു വൈല്‍ഡ് ഗസ് ആയിരുന്നു.. സോറി :(.. പിന്നെ കമന്റ് 100 ആയാല്‍ [പോപുലര്‍ ഷോ] എറണാകുളത്തെ ടിക്കറ്റ് മുംബൈയിലെയ്ക്കു ആക്കിതരുമോ? ;)

    Tuesday, January 30, 2007 8:30:00 PM
    Siju | സിജു said...
    മൂവി ക്വിസ് - 1 ന്റെ അനിതരസാധാരണമായ വിജയം (ഒവ്വ ഒവ്വേ.. ) കണക്കിലെടുത്തും ആരാധകരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചും (പിന്നേ.. കോപ്പാ..) മൂവി ക്വിസ് രണ്ടാം ഭാഗം നാളെ പുറത്തിറങ്ങുന്നു
    സാന്‍ഡോസേ, കുറുമാന്‍ ചേട്ടാ..
    ഇനി കണ്ടീല്ല കേട്ടില്ലാ എന്നൊന്നും പറയരുത്
    മാഗ്നീ..
    തെറ്റു വല്ലോം കണ്ടു പിടിക്കേണെങ്കില്‍ രഹസ്യമായിട്ടു പറയണം, മിട്ടായി വാങ്ങിത്തരാം

    Tuesday, February 13, 2007 12:26:00 PM
    സിദ്ധാര്‍ത്ഥന്‍ said...
    ഇതു കാണാന്‍ വൈകിയില്ലായിരുന്നെങ്കില്‍...

    ;-)

    ഒരു നൂറടിക്കാനുള്ള ചാന്‍സുണ്ടേയ്. ആര്‍ക്കും വരാം. അടിക്കാം.അച്ചാറില്ല. സ്റ്റോക്ക് തീര്‍ന്നു.

    Wednesday, February 14, 2007 2:28:00 PM
    ഇടങ്ങള്‍|idangal said...
    ന്നാ പിന്നെ ഞാനടിക്കാം.

    അച്ചാറ് റൂമില്‍ പോയിട്ട് :)

    Wednesday, February 14, 2007 3:00:00 PM